Msone Official Telegram
Telegram නාලිකාව Link
✈ Telegram Channel 🌐 Public

Msone Official - Telegram Channel

★★★★★ 0.0 (0 ratings)
👁 2 views ↗ 0 joins
🇱🇰 ශ්‍රී ලංකාව 🌐 Sinhala # Adult
මෙම telegram නාලිකාව link
Official Telegram channel of Msone. https://malayalamsubtitles.org https://instagram.com/msoneofficial https://www.facebook.com/MSonePage/
Telegram නාලිකාව

මෙම Telegram නාලිකාවේ නවතම පොදු පළ කිරීම්.

130.9K අනුගාමිකයින්
15 Oct 2026 නවතම පළ කිරීම
Telegram වෙතින් නවතම පළ කිරීම් ලබා ගැනීමට මෙතැන ක්ලික් කරන්න.
#Msone Release - 3746 (Movie)

Hope (2026)
ഹോപ്പ് (2026)

പരിഭാഷ: പ്രവീൺ അടൂർ
പോസ്റ്റർ: നിഷാദ് ജെ.എൻ

ഭാഷ: കൊറിയൻ
സംവിധാനം: Na Hong-jin
ജോണർ: ആക്ഷൻ, ഹൊറർ, സയൻസ് ഫിക്ഷൻ

IMDb : 6.9 (R)

ദക്ഷിണ കൊറിയയിലെ ഡിമിലിറ്ററൈസ്ഡ് സോണിന് (DMZ) സമീപമുള്ള ‘ഹോപ്പ് ഹാർബർ’ (വോൻസാൻ-രി) എന്ന ഒറ്റപ്പെട്ട തുറമുഖ ഗ്രാമത്തിലാണ് കഥ നടക്കുന്നത്. കുഴിബോംബുകളാലും മുള്ളുവേലികളാലും ചുറ്റപ്പെട്ട, പുറംലോകവുമായി വലിയ ബന്ധമില്ലാത്ത ഒരു ചെറിയ പ്രദേശമാണിത്. അവിടുത്തെ പ്രാദേശിക പോലീസ് സ്റ്റേഷനിലെ ചീഫായ ബം-സോക്കും സംഘവും സാധാരണയായി നാട്ടിലെ ചെറിയ പ്രശ്നങ്ങൾ മാത്രം കൈകാര്യം ചെയ്ത് ശീലിച്ചവരാണ്.
ഒരു ദിവസം രാവിലെ, ഗ്രാമത്തിന് പുറത്തുള്ള കാട്ടുപാതയിൽ ഒരു കാളയെ അതിദാരുണമായി കൊന്നു തള്ളിയ നിലയിൽ നാട്ടുകാർ കണ്ടെത്തുന്നു. ആദ്യം ഇതൊരു കരടിയുടെയോ സൈബീരിയൻ കടുവയുടെയോ ആക്രമണമാണെന്നാണ് ഗ്രാമവാസികൾ കരുതുന്നത്. എന്നാൽ വൈകാതെ തന്നെ, തങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത്ത അജ്ഞാതമായ ഏതോ ഒന്നിന്റെ സാന്നിധ്യം ആ കാട്ടിലുണ്ടെന്ന് അവർ തിരിച്ചറിയുന്നു.

കാട്ടുതീ കാരണം പുറത്തുനിന്നുള്ള പോലീസ് സഹായമോ മറ്റ് രക്ഷാപ്രവർത്തകരോ എത്താൻ വൈകുന്നതോടെ, സ്വന്തം ഗ്രാമത്തെയും ജീവനെയും രക്ഷിക്കാൻ ബം-സോക്കും വനിതാ ഓഫീസറായ സുങ്-ഏയും നാട്ടിലെ ഏതാനും വേട്ടക്കാരും ചേർന്ന് ആ അജ്ഞാത ശക്തിയെ നേരിടാൻ ഇറങ്ങിത്തിരിക്കുന്നു. ഭയവും അവിശ്വാസവും നിറഞ്ഞ ആ രാത്രിയിൽ, തങ്ങളുടെ പരിമിതമായ ആയുധങ്ങൾ വെച്ച് ആ ഗ്രാമവാസികൾ നടത്തുന്ന ഉദ്വേഗജനകമായ അതിജീവനത്തിന്റെ കഥയാണ് ‘ഹോപ്പ്’ (Hopeu) പറയുന്നത്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Telegram post image
#Msone Release - 3745 (Movie)

The Return (2024)
ദി റിട്ടേൺ (2024)

പരിഭാഷ: വിഷ്ണു എം കൃഷ്ണൻ
പോസ്റ്റർ: പ്രവീൺ അടൂർ

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Uberto Pasolini
ജോണർ: അഡ്വെഞ്ചർ, ഡ്രാമ, ഹിസ്റ്ററി

IMDb : 6.3 (R)

പത്തുവർഷം നീണ്ടുനിന്ന ട്രോയിലെ പോരിനും മറ്റൊരു പത്തുവർഷത്തെ കൊടിയ യാതനകൾ നിറഞ്ഞ യാത്രയ്ക്കുമൊടുവിൽ ഒഡിസിയസ് സ്വദേശത്തേക്ക് മടങ്ങിയെത്തുകയാണ്. അദ്ദേഹത്തെ എതിരേല്ക്കുന്നതോ, എങ്ങും അരാജകത്വം നടമാടുന്ന ഇഥക്കയും. യുദ്ധാനന്തരം ഒഡിസിയസ്സിന് വന്നുചേർന്ന മാറ്റങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട്, അദ്ദേഹം രാജ്യം തിരിച്ചുപിടിക്കുന്നത് കാണിച്ചുതരുകയാണ് ‘ദ റിട്ടേൺ’.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Telegram post image
#Msone Release - 3744 (Movie)

Fall 2: Deadpoint (2026)
ഫോൾ 2: ഡെഡ്പോയിന്റ് (2026)

പരിഭാഷ: പ്രവീൺ അടൂർ
പോസ്റ്റർ: പ്രവീൺ അടൂർ

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Michael Spierig, Peter Spierig
ജോണർ: അഡ്വെഞ്ചർ, ഡ്രാമ, ത്രില്ലർ

IMDb : 5.7 (PG-13)

ആദ്യ ഭാഗമായ ‘ഫാൾ’ (Fall) എന്ന ഹിറ്റ് സർവൈവൽ ത്രില്ലർ ചിത്രത്തിന്റെ തുടർച്ചയാണ് ഈ സിനിമ.
ആദ്യ സിനിമയിൽ 2,000 അടി ഉയരമുള്ള ടവറിൽ കുടുങ്ങുകയും പിന്നീട് ദാരുണമായി മരിക്കുകയും ചെയ്ത പ്രശസ്ത ഇൻഫ്ലുവൻസർ ഷൈലോ ഹണ്ടറുടെ സഹോദരിയായ ജാക്സിലൂടെയാണ് കഥ വികസിക്കുന്നത്. സഹോദരിയുടെ മരണമുണ്ടാക്കിയ വലിയ ആഘാതത്തിൽ നിന്നും ഭയത്തിൽ നിന്നും ജാക്സ് ഇതുവരെ മുക്തയായിട്ടില്ല.
ഈ സമയത്ത് ലൂസ് എന്ന് പരിചയപ്പെടുത്തുന്ന ഒരു യുവതി ഷൈലോയുടെ പൂർത്തിയാകാത്ത ഒരു ‘ബക്കറ്റ് ലിസ്റ്റുമായി’ ജാക്സിനെ തേടിയെത്തുന്നു. സഹോദരിയുടെ ഓർമ്മകൾക്ക് മുന്നിൽ സമാധാനം കണ്ടെത്താനും സ്വന്തം ഭയങ്ങളെ കീഴടക്കാനും വേണ്ടി, ആ ലിസ്റ്റിലെ ഒരു പ്രധാന സാഹസിക യാത്ര പൂർത്തിയാക്കാൻ ജാക്സ് തീരുമാനിക്കുന്നു. തായ്‌ലൻഡിലെ മൗണ്ട് ക്വാൻ (Mount Kwan) പർവ്വതത്തിലെ അതീവ അപകടകരവും പതിറ്റാണ്ടുകളായി അടച്ചിട്ടിരിക്കുന്നതുമായ ‘ഡെത്ത് ഡ്രാഗൺ പ്ലാങ്ക് വാക്ക്’ (Deth Dragon Plank Walk) എന്ന യാത്രയായിരുന്നു അത്.

ജോൺ എന്നൊരു ഗൈഡിന്റെ സഹായത്തോടെ നിയമവിരുദ്ധമായി അവർ ആ ഭയാനകമായ മലകയറ്റം ആരംഭിക്കുന്നു. സമുദ്രനിരപ്പിൽ നിന്ന് 4,000 അടിയോളം ഉയരത്തിൽ, ഏത് നിമിഷവും തകർന്നുവീഴാറായ മരപ്പലകകളിലൂടെയുള്ള (planks) അവരുടെ യാത്ര ഞെട്ടിക്കുന്നതായിരുന്നു. എന്നാൽ വളരെ പെട്ടെന്ന് തന്നെ ആ സാഹസിക യാത്ര ഒരു ജീവന്മരണ പോരാട്ടമായി മാറുന്നു. പ്രകൃതിക്ഷോഭങ്ങളും ഒട്ടും പ്രതീക്ഷിക്കാത്ത മറ്റ് ചില വെല്ലുവിളികളും അവർക്ക് നേരിടേണ്ടി വരുന്നു.
ഉയരങ്ങളോടുള്ള ഭയത്തെ (Acrophobia) വീണ്ടും പ്രേക്ഷകരിലേക്ക് എത്തിക്കുന്ന, ശ്വാസമടക്കിപ്പിടിച്ച് കണ്ടിരിക്കാൻ കഴിയുന്ന മികച്ചൊരു സർവൈവൽ ത്രില്ലർ അനുഭവമാണ് ചിത്രം നൽകുന്നത്. ആ മലനിരകളിൽ ഒളിഞ്ഞിരിക്കുന്ന മറ്റ് രഹസ്യങ്ങൾ എന്തൊക്കെയാണ്?

അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Telegram post image
#MsoneTrending

കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ്

05/10/26 മുതൽ 11/10/26 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:

Spider-Man: Brand New Day (2026)
സ്പൈഡർ-മാൻ ബ്രാൻഡ് ന്യൂ ഡേ (2026)

Release No : 3740

പരിഭാഷ: വിഷ്‌ണു പ്രസാദ്

കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ: 15761

പരിഭാഷകന് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
Telegram post image
#Msone Release - 3743 (Movie)

Batman: Knightfall - Part 1 (2026)
ബാറ്റ്മാൻ: നൈറ്റ് ഫോൾ - പാർട്ട് 1 (2026)

പരിഭാഷ: വിശാൽ രവീന്ദ്രൻ
പോസ്റ്റർ: പ്രവീൺ അടൂർ

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Jeff Wamester
ജോണർ: ആക്ഷൻ, അഡ്വെഞ്ചർ, അനിമേഷൻ

IMDb : 7.8 (R)

1993 ൽ പുറത്തിറങ്ങിയ ഇതേ പേരിലെ കോമിക്സിന്റെ ആനിമേഷൻ ആവിഷ്കാരമാണ് Batman: Knightfall Part 1: Knightfall .
വർഷങ്ങളെടുത്ത് ബാറ്റ്മാൻ ആർക്കത്തിലാക്കിയ ശത്രുക്കളെല്ലാം അവിടുന്ന് രക്ഷപ്പെട്ട് ഗോതം സിറ്റിയിലേക്ക് ഇറങ്ങുന്നു. അവരെ പിടിക്കാൻ രാപ്പകലില്ലാതെ ശ്രമിക്കുന്ന ബാറ്റ്മാൻ, ഇതിനെല്ലാം കാരണം ബെയ്ൻ എന്ന ശത്രുവാണെന്ന് മനസ്സിലാക്കുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Telegram post image
#Msone Release - 3742 (Movie)

One Life (2023)
വൺ ലൈഫ് (2023)

പരിഭാഷ: വിശാൽ രവീന്ദ്രൻ
പോസ്റ്റർ: പ്രവീൺ അടൂർ

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: James Hawes
ജോണർ: ബയോപിക്ക്, ഡ്രാമ, ഹിസ്റ്ററി

IMDb : 7.5 (PG-13)

1938 ൽ രണ്ടാം ലോകയുദ്ധത്തിന്റെ തുടക്കകാലം, ചെക്കോസ്ലോവാക്യയുടെ തലസ്ഥാനമായ പ്രാഗിൽ സന്ദർശനത്തിന് വന്ന നിക്കോളാസ് വിന്റൺ എന്ന ചെറുപ്പക്കാരൻ കാണുന്നത് നാസി ഭീഷണിയിൽ നിന്ന് രക്ഷപെട്ട് കഴിയുന്ന ജൂത കുടുംബങ്ങളെയും കുട്ടികളെയാണ്. ആ ദുരവസ്ഥ കണ്ട നിക്കോളാസ് കുറച്ച് ആളുകളുടെ സഹായത്തോട് കൂടി കുട്ടികളെ ബ്രിട്ടനിലേക്ക് രക്ഷപ്പെടുത്താൻ തീരുമാനിക്കുന്നു. വളരെ കുറച്ച് സമയത്തിനുള്ളിൽ കുട്ടികളെ സുരക്ഷിതമായി മറ്റൊരു രാജ്യത്തേക്ക് എത്തിക്കാനും, അവർക്ക് പുതിയ വീടുകൾ കണ്ടെത്താനും നിക്കിയും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും നടത്തുന്ന പോരാട്ടമാണ്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Telegram post image
#Msone Release - 3741 (Series)

Nine Puzzles (2025)
നയൻ പസിൽസ് (2025)

പരിഭാഷ: അരവിന്ദ് കുമാർ
പോസ്റ്റർ: പ്രവീൺ അടൂർ

ഭാഷ: കൊറിയൻ
നിർമ്മാണം: Moonlight Film
ജോണർ: ക്രൈം, ഡ്രാമ, മിസ്റ്ററി

IMDb : 7.6 (NC-17)

യുൻ ഇനായ്ക്ക് തന്റെ കൊല്ലപ്പെട്ട അങ്കിളിന്റെ മൃതദേഹത്തിന്റെ പക്കൽ നിന്ന് ഒരു പസിൽ കഷ്ണം ലഭിക്കുന്നു. എന്നാൽ കേസന്വേഷണ സംഘത്തിൽ ഉള്ള ഹാൻസെമിന്റെ സംശയങ്ങൾ ചെന്ന് പതിച്ചത് സ്കൂൾ വിദ്യാർത്ഥി കൂടിയായ ഇനായിലേക്ക് തന്നെയാണ്. പക്ഷേ തെളിവുകളുടെ അഭാവത്തിൽ ആ കേസ് എങ്ങുമെത്താതെ പോകുകയാണ് ഉണ്ടായത്.

പത്ത് വർഷങ്ങൾക്ക് ഇപ്പുറം യുൻ ഇനാ ഇന്ന് പ്രഗൽഭയായ ഒരു ക്രിമിനൽ പ്രൊഫൈലറാണ്. എന്നാൽ നഗരത്തിൽ ഓരോ
കൊലപാതകങ്ങൾ നടക്കുകയും, ഈ ഓരോ കൊലയ്ക്ക് പിന്നാലെയും യുൻ ഇനായ്ക്ക് പണ്ട് അങ്കിളിന്റെ മരണം സംഭവിച്ച സ്ഥലത്ത് നിന്ന് ലഭിച്ചതിന് സമാനമായ പസിൽ പീസുകൾ ആരോ അയക്കുകയും ചെയ്യുന്നു. ഈ പസിൽ സീരിയൽ കൊലയാളിക്ക് പിന്നിലെ നിഗൂഢത പരിഹരിക്കാനുള്ള യുൻ ഇനായുടെ പരിശ്രമങ്ങൾക്ക് ഇടയിൽ, പണ്ടത്തെ പോലെ തന്നെ ഇപ്പോഴും തന്നെ സംശയിക്കുന്ന ഓഫീസർ ഹാൻസെമിനൊപ്പം സഖ്യം ചേരാൻ അവൾ തീരുമാനിച്ചു. പക്ഷേ കൊലയാളിക്കായുള്ള അവരുടെ യാത്ര അത്ര എളുപ്പമായിരുന്നില്ല, അപ്രതീക്ഷിതമായ കാര്യങ്ങളായിരുന്നു അവർക്കായി കാത്തിരുന്നത്.

മലയാളി കൊറിയൻ ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട “ടണൽ” എന്ന സീരിസിന്റെ എഴുത്തുകാരിയായ ലീ ഉൻ മിയാണ് “9 പസിൽസ്” എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലറിനും രചന നിർവഹിച്ചിരിക്കുന്നത്. ഒരു സീരിയൽ കില്ലറിനായുള്ള തിരച്ചിലിന്റെ കഥ പറയുന്ന ഈ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സീരീസിൽ, “ദ് വിച്ച്: പാർട് വൺ – ദ് സബ് വേർഷൻ” ഫെയിം കിം ദാ മി മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Telegram post image
#Msone Release - 3740 (Movie)

Spider-Man: Brand New Day (2026)
സ്പൈഡർ-മാൻ ബ്രാൻഡ് ന്യൂ ഡേ (2026)

പരിഭാഷ: വിഷ്‌ണു പ്രസാദ്
പോസ്റ്റർ: പ്രവീൺ അടൂർ

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Destin Daniel Cretton
ജോണർ: ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ

IMDb : 8.1 (PG-13)

ലോകം മുഴുവൻ പീറ്റർ പാർക്കറെ മറന്നുകഴിഞ്ഞു. പഴയ ഓർമ്മകളുമായി, തീർത്തും ഒറ്റയ്ക്കായിപ്പോയ പീറ്റർ ഒരു പുതിയ ജീവിതം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നതിന്റെയും, സ്പൈഡർ-മാൻ എന്ന നിലയിലുള്ള അവന്റെ പോരാട്ടങ്ങളുടെയും പുതിയ അധ്യായമാണിത്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Telegram post image
#MsoneTrending

കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ്

28/09/26 മുതൽ 04/10/26 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:

Disclosure Day (2026)
ഡിസ്ക്ലോഷർ ഡേ (2026)

Release No : 3735

പരിഭാഷ: അരുൺ ബി. എസ്. കൊല്ലം

കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ: 1395

പരിഭാഷകന് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
Telegram post image
#Msone Release - 3739 (Movie)

#msonegoldrelease

#renewedsubtitle

Blue Velvet (1986)
ബ്ലൂ വെല്‍വെറ്റ് (1986)

പരിഭാഷ: വിഷ്‌ണു പ്രസാദ്
പോസ്റ്റർ: പ്രവീൺ അടൂർ

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: David Lynch
ജോണർ: ക്രൈം, ഡ്രാമ, മിസ്റ്ററി

IMDb : 7.7 (R)

ജെഫ്രി എന്ന യുവാവ് തന്റെ നാട്ടിലേക്ക് മടങ്ങിയെത്തുന്നതും അവിടെത്തെ ഒരു പറമ്പിൽനിന്ന് അറുത്തുമാറ്റപ്പെട്ട ഒരു മനുഷ്യന്റെ ചെവി കണ്ടെത്തുന്നത്തിൽനിന്നുമാണ് കഥ തുടങ്ങുന്നത്. പൊലീസിന്റെ അന്വേഷണത്തിൽ തൃപ്തനാകാതെ അവൻ സ്വന്തമായി ഇതിന് പിന്നിലെ സത്യം കണ്ടെത്താൻ ഇറങ്ങിത്തിരിക്കുന്നു. ഈ അന്വേഷണം അവനെ ആ നാടിന്റെ പുറമെയുള്ള ശാന്തതയ്ക്ക് പിന്നിലൊളിച്ചിരിക്കുന്ന ഭയപ്പെടുത്തുന്ന ദുരൂഹതകൾ നിറഞ്ഞ ഒരു ഗായികയും അപകടകാരിയായ ഒരു ക്രിമിനലും ഉൾപ്പെടുന്ന വലിയൊരു അപകടക്കെണിയിലേക്കാണ് കൊണ്ടെത്തിച്ചത്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Telegram post image
#Msone Release - 3738 (Series)

Mr. Bean (1990)
മിസ്റ്റർ ബീൻ (1990)

പരിഭാഷ: എൽവിൻ ജോൺ പോൾ, വിഷ്‌ണു പ്രസാദ്
പോസ്റ്റർ: പ്രവീൺ അടൂർ

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: John Birkin, Paul Weiland, John Howard Davies
ജോണർ: കോമഡി, ഫാമിലി

IMDb : 8.6 (N/A)

മിസ്റ്റർ ബീൻ ഒരു ബ്രിട്ടീഷ് ഹാസ്യ ടെലിവിഷൻ പരമ്പരയായിരുന്നു. അര മണിക്കൂർ ദൈർഘ്യമുള്ള 14 എപ്പിസോഡുകൾ അടങ്ങുന്ന ഇതിലെ പ്രധാന കഥാപാത്രമായ മിസ്റ്റർ ബീനിനെ അവതരിപ്പിച്ചത് റോവാൻ അറ്റ്കിൻസണാണ്.

റോവാൻ അറ്റ്കിൻസൺ, റോബിൻ ഡ്രിസ്കോൾ, റിച്ചാർഡ് കർട്ടിസ്, ബെൻ എൽട്ടൺ എന്നിവരാണ് രചയിതാക്കൾ. ആദ്യ എപ്പിസോഡായ “മിസ്റ്റർ ബീൻ” 1990 ജനുവരി 1നും, അവസാന എപ്പിസോഡായ “ദ ബെസ്റ്റ് ബിറ്റ്സ് ഓഫ് മിസ്റ്റർ ബീൻ” 1995 ഡിസംബർ 15-നും സംപ്രേഷണം ചെയ്യപ്പെട്ടു.

സർവകലാശാലയിലായിരിക്കുമ്പോഴാണ് അറ്റ്കിൻസൺ ഈ കഥാപാത്രത്തെ സൃഷ്ടിച്ചത്. “മുതിർന്ന മനുഷ്യന്റെ ശരീരമുള്ള കുട്ടി” എന്നാണ് അറ്റ്കിൻസൺ തന്റെ കഥാപാത്രത്തെ വിശേഷിപ്പിക്കുന്നത്.

നിത്യജീവിതത്തിലെ ജോലികൾ ചെയ്ത് തീർക്കുവാൻ ശ്രമിക്കുന്നതിനിടയിൽ ഏകാകിയായ മിസ്റ്റർ ബീൻ ഉണ്ടാക്കുന്ന കുഴപ്പങ്ങൾ പരമ്പരയിൽ ഹാസ്യരൂപത്തിൽ ചിത്രീകരിച്ചിരിക്കുന്നു.

കഥാപാത്രത്തിന്റെ ജനപ്രീതിയെ തുടര്‍ന്ന് മിസ്റ്റര്‍ ബീന്‍ മുഖ്യകഥാപാത്രമായി രണ്ട് സിനിമകളും ഒരു അനിമേഷന്‍ പരമ്പരയും ഉണ്ടാവുകയുണ്ടായി.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Telegram post image
Telegram නාලිකාව Link විස්තර
කාණ්ඩය Adult
රට 🇱🇰 ශ්‍රී ලංකාව
භාෂාව Sinhala
වර්ගය Telegram නාලිකාව Link
අනුගාමිකයින් 130.9K
මෙම සමූහය ඇගයීමට ලක් කරන්න

මෙම ප්‍රජාව ඔබ අගය කරන්නේ කෙසේද?

0.0 ★ සමූහයට සම්බන්ධ වන්න →